‘ഉപ്പേന’ എന്ന ചിത്രത്തിന്റെ സംവിധായകൻ ബുചി ബാബുവും രാം ചരണും ഒന്നിക്കുന്നു. ഒരു ലോക്കല്‍ സ്പോര്‍ട്സ് ഡ്രാമയായിരിക്കും ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. എന്നാല്‍, ശാരീരിക വൈകല്യമുള്ള സ്പോര്‍ട്സ് താരമായിട്ടാണ് രാം ചരണ്‍ അഭിനയിക്കുക എന്ന് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 2023 അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനുമാണ് ആലോചന. ബുച്ചി ബാബു ആദ്യമായി സംവിധാന ചെയ്ത ഉപ്പേന 2021 ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകൻ പഞ്ജ വൈഷ്ണവ് തേജായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
Read Also:- ‘കള്ളനും ഭഗവതിയും’ ചിത്രീകരണം തുടങ്ങി
നിലവിൽ എസ് ഷങ്കറിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രാം ചരണ്‍. ‘ആര്‍സി 15’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനായി രാം ചരണ്‍ അടുത്തിടെ ന്യൂസിലാൻഡിലേക്ക് പോയിരുന്നു. തിരു ആര് രത്നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. രാം ചരണിനു പുറമേ കിയാര അദ്വാനി, അഞ്ജലി, ജയറാം, സുനില്‍, നവീൻ ചന്ദ്ര, എസ് ജെ സൂര്യ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.
Post Your Comments