GeneralLatest NewsMollywoodNEWS

ആ നടിയുമായി പ്രണയത്തിലായിരുന്നു, പക്ഷേ അവൾ കരിയര്‍ നോക്കിപ്പോയി: തുറന്ന് പറഞ്ഞ് നടന്‍ റഹ്മാന്‍

സിനിമയില്‍ കാണുമ്പോലെ വിഷാദത്തിലായി

മലയാളത്തിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് റഹ്‌മാൻ. താരത്തിന്റെ പേരിനൊപ്പം പല നടിമാരുടെയും പേര് ചേർത്ത് ഗോസിപ് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തെ കുറിച്ചും നഷ്ട പ്രണയത്തെ കുറിച്ചും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടന്‍ റഹ്മാന്‍.

read also: മുത്താരംകുന്ന് പിഒയിലെ ഗുസ്തിക്കാരന്‍ വിടവാങ്ങി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഒരു നടിയുമായി പ്രണയമുണ്ടായിരുന്നു. അവള്‍ക്കും അത് അറിയാമായിരുന്നു. പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് വേര്‍പിരിഞ്ഞു. അവള്‍ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു. ഞാന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചയാള്‍ക്ക് ജീവിതത്തില്‍ ഒരുപാട് മാറ്റം വന്നു. അവള്‍ കരിയറിനെ കുറിച്ചൊക്കെ പറഞ്ഞ് ബന്ധത്തില്‍‌ നിന്ന് പിന്നോട്ട് പോയി. അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയില്‍ കാണുമ്പോലെ വിഷാദത്തിലായി. പിന്നെ കുറെ നാള്‍ വിവാഹം വേണ്ടെന്ന മൈന്‍ഡായിരുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.’

 

shortlink

Related Articles

Post Your Comments


Back to top button