തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പ്രമുഖ നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നോറ ഫത്തേഹി. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയാണ് നോറ. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് നടനിൽ നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു താരം പങ്കുവച്ചത്.
‘ഒരിക്കല്‍ താന്‍ ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടന്‍ തന്നോട് മോശമായി പെരുമാറി. താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു. താന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ തന്റെ മുടിയില്‍ പിടിച്ചു വലിച്ചു. തങ്ങള്‍ തമ്മില്‍ വലിയ അടിയായി. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു ‘- നോറ പറഞ്ഞു.
Post Your Comments