GeneralLatest NewsNEWS

മണിയന്‍പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വിവാഹിതനാകുന്നു

മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബര്‍ ആദ്യ ആഴ്ച വിവാഹം നടക്കും. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി റിസപ്ഷന്‍ ഒരുക്കും.

മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തുന്നത്. ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, താത്വിക അവലോകനം എന്നീ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ ഡിസൈനിങില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.

Read Also:- ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ കഥാപാത്രത്തെ വിവരിച്ചു നൽകുന്നത്: ഗുരു സോമസുന്ദരം

‘വിവാഹ ആവാഹനം’ എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഈ അടുത്ത ദിവസം തിയേറ്ററുകളിലെത്തിയത്. ‘കാക്കിപ്പട’, ‘ഡിയര്‍ വാപ്പി’, ‘നമുക്ക് കോടതിയില്‍ കാണാം’ എന്നിവയാണ് നിരഞ്ജിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button