CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കാതൽ’: ചിത്രീകരണം പൂർത്തിയായി

കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകൾ പൂർത്തിയായിരുന്നു. വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രം തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

സാലു കെ തോമസിന്റെ ഛായാഗ്രഹണത്തിൽ, ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്. കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർഷ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.

മണിയന്‍പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വിവാഹിതനാകുന്നു

എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എംപിഎസ്ഇ, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, സഹസംവിധാനം ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ. എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button