കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിൽ സേവഭാരതിയുടെ ആംബുലൻസുമായി ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. സേവഭാരതി ആംബുലൻസ് ഉപയോഗിച്ച് സിനിമയിൽ എന്തെങ്കിലും പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച ചർച്ചകൾ അനാവശ്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മേപ്പടിയാൻ എന്ന സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയ തനിക്ക് പല പേരുകളും ചാർത്തി തന്നിട്ടുണ്ടെന്ന് നടൻ പറയുന്നു. ഷെഫീഖിന്റെ സന്തോഷമെന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട മാധ്യമങ്ങൾക്ക് നൽകിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഓൺലൈനിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിന്നാൽ അതിനെ സമയം ഉണ്ടാവുകയുള്ളൂ. മേപ്പടിയാൻ ഒരു പൊളിറ്റിക്കൽ സ്പേസിൽ വന്ന സിനിമയാണെന്ന് പറഞ്ഞു. എന്റെ അജണ്ടയാണെന്നും ഞാൻ സ്ലീപ്പർ സെൽ ആണെന്നും പറഞ്ഞവർ ഉണ്ട്. കുറച്ചാൾക്കാർക്ക് ഇത് പറയുമ്പോൾ ഒരു രസമാണ്. പലരും നേരിരാത്ത ചോദ്യങ്ങൾ ഞാനും നേരിടാൻ പാടില്ല’, നടൻ പറഞ്ഞു.
‘മേപ്പടിയാൽ ഞാനെഴുതിയ കഥയല്ല. എന്നോട് വിഷ്ണു കഥ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ നേർക്ക് എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോൾഡ് ഹിന്ദു കഥാപാത്രങ്ങൾ വന്നിട്ടുണ്ട്, ക്രിസ്ത്യൻ കഥാപാത്രങ്ങൾ വന്നിട്ടുണ്ട്. ഞാൻ ചെയ്ത നിരവധി ക്രിസ്ത്യൻ കഥാപാത്രങ്ങൾ ഉണ്ട്. എന്നെ ദയവ് ചെയ്ത് എവിടേയും കൊണ്ട് വെക്കല്ലേ, അതൊരിക്കലും ശരിയായ കാര്യമല്ല. മേപ്പടിയാന് മുൻപേ എന്തൊക്കെ സിനിമകൾ ചെയ്തിട്ടുണ്ട്. അമ്പലത്തിൽ കേറി കുറി തൊടണമെന്ന് പറഞ്ഞാൽ ഇനിയും പത്ത് സിനിമയിൽ അങ്ങനെ തന്നെ ചെയ്യും. അതിലൊക്കെ എത്ര ചർച്ച വന്നാലും എനിക്ക് വിഷയമല്ല. പുതിയ സിനിമയിൽ ഞാൻ നിസ്കകരിക്കുന്നുണ്ട്. ഇതൊക്കെ അനാവശ്യമായ ചർച്ചകളായിട്ടാണ് തോന്നുന്നത്. സിനിമയിലൂടെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയണമെങ്കിൽ അഞ്ചോ ആറോ കോടി മുടക്കി അത് ചെയ്യേണ്ട കാര്യമില്ല’, ഉണ്ണി മുകുന്ദൻ പറഞ്ഞു.
Post Your Comments