ആറാം വയസ്സിൽ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും തന്നെ രക്ഷിച്ച മലയാളത്തിന്റെ പ്രിയതാരത്തെക്കുറിച്ചു തുറന്ന് പറഞ്ഞു ശ്രീദേവി. പാലക്കാട് കാവുശ്ശേരിക്കാരിയായ ശ്രീദേവി ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തന്റെ ദുരിത ജീവിതത്തിനു മമ്മൂട്ടി രക്ഷകനായ കഥ പങ്കുവച്ചത്.
read also: ആകാംക്ഷയും ഉദ്വേഗവും ഉണർത്തി അമലാ പോളിന്റെ ‘ടീച്ചർ’: ട്രെയിലർ പുറത്ത്
ശ്രീദേവിയുടെ കഥയിങ്ങനെ,
ജനിച്ചയുടനെ സ്വന്തം അമ്മ ശ്രീദേവിയെ ഉപേക്ഷിച്ചു. ഉറുമ്പരിച്ച നിലയില്‍ കടത്തിണ്ണയില്‍ കണ്ട ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളര്‍ത്തിയത് നാടോടി സ്ത്രീയായ തങ്കമ്മയാണ്. എന്നാല്‍ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കള്‍ മൂന്നു വയസ്സുമുതല്‍ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു. അക്കാലത്താണ് മമ്മൂട്ടി രക്ഷകനായി എത്തിയ സംഭവം ഉണ്ടായത്.
വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. ‘സാറേ.. എനിക്ക് വിശക്കുന്നു,’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. എന്റെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവരില്‍ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു, മമ്മൂട്ടി സാറിന് സംശയം തോന്നി അദ്ദേഹം എന്നോട് കാര്യങ്ങള്‍ തിരക്കി. ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് അദ്ദേഹം എന്നെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. ആരുമില്ലാത്ത എന്നെയൊരു നാടോടി സ്ത്രീ എടുത്തുവളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി,’ ശ്രീദേവി പറയുന്നു.
‘മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് ഞാന്‍ ആലുവ ജനസേവയില്‍ എത്തിയത്. എന്നെ അവിടെ എത്തിക്കുന്നതുവരെ അദ്ദേഹം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. ജനസേവയില്‍ എത്തിയപ്പോള്‍ എനിക്ക് സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെയുണ്ടായിരുന്നു അവിടെ. ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നു. ആരോ എന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നല്ലാതെ, ഇതിനു പിന്നില്‍ മമ്മൂട്ടി സാര്‍ ആണെന്ന് ഭിക്ഷാടന മാഫിയക്കാര്‍ക്ക് അറിയില്ലായിരുന്നു,’- ശ്രീദേവി പറയുന്നു.
അച്ഛനും അമ്മയും സഹോദരിയും സഹോദരന്മാരുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബത്തിലേക്കാണ് ശ്രീദേവിയെ വിവാഹം ചെയ്ത് അയച്ചത്. സതീഷാണ് ഭർത്താവ്. പാലക്കാട് കാവുശ്ശേരിക്കാരിയില്‍ ശിവാനി ഫാന്‍സി സ്റ്റോര്‍ എന്ന കട നടത്തുകയാണ് ശ്രീദേവി ഇപ്പോള്‍.
Post Your Comments