അന്ന ബെന്നും മാത്യു തോമസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഇ4 എന്റര്ടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജെക്സണ് ആന്റണിയാണ്. കൊച്ചിയിലെ പ്രശസ്ത ആത്മീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കാ പള്ളിയിൽ തുടക്കമായി.
പ്രശസ്ത നിർമ്മാതാവ് എൻ ജി ജോൺ (ജിയോ കുട്ടപ്പൻ) സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ജിജോ പുന്നൂസ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തതോടെയാണ് ചിത്രീകരണമാരംഭിച്ചത്. സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച യെന്നു തന്നെ പറയാം.
2015ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആദ്യമായി അന്ന ബെൻ നായികയാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ബെന്നി പി നായരമ്പലം, സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇ4 എന്റർടൈൻമെൻറ്സിന്റെയും എ പി ഇന്റർനാഷണലിന്റേയും ബാനറിൽ മുകേഷ് ആർ മേത്ത , സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൈതപ്രം, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ഗിരിശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അബു ആർ നായർ.
വാഴൂർ ജോസ്.
ഫോട്ടോ – ഗിരിശങ്കർ.
Post Your Comments