അന്ന ബെന്നും മാത്യു തോമസും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ഇ4 എന്റര്ടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജെക്സണ് ആന്റണിയാണ്. അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നീ സംവിധായകരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചത്.
ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 21 രാവിലെ ഏഴ് മണിക്ക് വല്ലാർപാടം പള്ളിയിൽ നടക്കും. സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇ4 എന്റർടെയ്നമെന്റ്, എ പി ഇന്റർനാഷണൽ എന്നീ ബാനറുകളില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൈതപ്രം, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.
Read Also:- ഇരുപതുവർഷം മുമ്പ് കണ്ട കേരളമല്ലിത്, ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണന മാത്രം: -ഷക്കീല
എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ഗിരിശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അബു ആർ നായർ.
Post Your Comments