സോഷ്യൽ മീഡിയയിൽ സജീവമാണ് ആറാട്ട് വർക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. നടി നിത്യാ മേനോനെ പ്രണയിക്കുക ആണെന്ന് പറഞ്ഞതിലൂടെ വിവാദത്തിൽ നിറഞ്ഞ താരം ഇപ്പോൾ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ് അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി സന്തോഷ് വർക്കി പറയുന്നു. ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കൂ, ഇല്ലെങ്കിൽ കല്യാണം ഉണ്ടാകില്ലെന്നും വീഡിയോയിൽ സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവർ ഡോക്ടറാണ് ഞാനൊരു എൻജിനീയറാണ്. അവർ മോഹൻലാലിന്റെ വലിയ ഫാൻ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിൾ പെൺകുട്ടി ആയിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരിൽ കേസ് ആക്കുകയോ ഞാൻ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.
എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാൻ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിൻ ഹാർട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കിൽ എന്റെ കല്യാണം ഉണ്ടാകില്ല’
Post Your Comments