ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയായ പ്രിയ വാര്യർ. ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെ വീടിനുമൊരു തിരിച്ചുവരവ് നടത്തുകയാണ് പ്രിയ. പ്രമോഷൻ അഭിമുഖത്തിനിടയിൽ പ്രിയ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ശരീരത്തിൽ ആകെ 18 ടാറ്റൂ ഉണ്ടെന്ന് താരം പറയുന്നു. ആരും കാണാത്ത സ്ഥലത്തും ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് വന്നതിനു ശേഷം എനിക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓവർ മെച്യൂരിറ്റി ഒന്നുമുള്ളതായി എനിക്ക് തോന്നിയിട്ടു പോലുമില്ലെന്ന് നടി പറയുന്നു.
‘ഞാൻ അനാവശ്യ എക്സ്പ്രഷനുകൾ ഒന്നും തന്നെ ഇടാറില്ല. അണിയറ പ്രവർത്തകർ എന്താണോ നമ്മളോട് പറയുന്നത് അത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. പക്ഷേ ആളുകൾക്ക് ഇത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പലപ്പോഴും വിമർശനങ്ങളെ ഞാൻ ഗൗനിക്ക പോലുമില്ല അത് എന്നെ ബാധിക്കുന്നില്ല എന്നതാണ് സത്യം. എനിക്കൊരു അവസരം നഷ്ടപ്പെടുമ്പോൾ അച്ഛനും അമ്മയ്ക്കും ആണ് ഏറ്റവും കൂടുതൽ വിഷമം തോന്നാറുള്ളത്. വേറെ ഒരു കരിയർ നോക്കാൻ അവരെന്നോട് പറഞ്ഞിട്ട് പോലുമില്ല. എല്ലാ രംഗങ്ങളും ചെയ്യുന്നതു പോലെ തന്നെയാണ് ഞാൻ സിനിമയുടെ ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാറുള്ളത്. അതും അഭിനയത്തിന്റെ ഒരു ഭാഗം മാത്രമായാണ് കാണുന്നത്. അതിനെ വേർതിരിച്ചു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.
മുന്‍ കാമുകനുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ഞാന്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ എനിക്ക് സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍, കലിപ്പന് കാന്താരി മൂഡിലുള്ള പ്രണയം എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാന്‍ പോലും ഞാന്‍ അനുവദിക്കില്ല. എനിക്ക് തന്നെ നന്നായി അറിയാം. സ്വന്തമായ തീരുമാനങ്ങളുണ്ട്. സിനിമയിലേക്ക് വന്ന ശേഷം ഒരുപാട് പൊസിറ്റീവ് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓവര്‍ മെച്യൂഡായതായി തോന്നിയിട്ടില്ല. സിനിമ വളരെ കുറവ് മാത്രമെ ലഭിക്കുന്നുള്ളൂ എന്നതില്‍ ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. പിന്നെ നല്ല സിനിമ കിട്ടാന്‍ കാത്തിരിക്കുക എന്നത് മാത്രമേയുള്ളു’, പ്രിയ പറയുന്നു.
Post Your Comments