മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സിന് രണ്ടാം ഒരുങ്ങുന്നു: സൂചന നൽകി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ നായകനായി മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’. അഭിനവ് സുന്ദര്‍ നായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസൻ.

ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ ഇൻസ്റ്റാഗ്രാമില്‍ ലൈവായി എത്തിയപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ സൂചന നൽകിയത്. രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’ രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

നവംബര്‍ 11നാണ് ചിത്രം തിയേറ്ററിലെത്തിയത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

Read Also:- വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ തിയേറ്റർ റിലീസിനില്ല

വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share
Leave a Comment