ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മോശം സിനിമയാണെന്ന് നടനും നിരൂപകനുമായ കെ.ആർ.കെ. സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ഈ സിനിമയേക്കാൾ ഭേദമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേവലം ഒരു സ്റ്റാർ മാത്രമേ ഈ ചിത്രത്തിന് നൽകാനാകൂ എന്നും കെആർകെ ട്വീറ്റ് ചെയ്തു. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമിൽ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ.
‘ദൃശ്യം 2 ഹിന്ദിയും മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും. എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ഈ ചിത്രത്തിൽ ഒന്നും തന്നെയില്ല. സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫിസർമാരും ഇങ്ങനെ ചെയ്യില്ല. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങൾ ഫിലിം മേക്കേഴ്സ് ഒഴിവാക്കണം’, കെ.ആർ.കെ ട്വീറ്റ് ചെയ്തു.
അതേസമയം, അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ‘ദൃശ്യം 2’ റിലീസ് തയ്യാറായിരിക്കുകയാണ്. നവംബര്‍ 18ന് ചിത്രം തിയറ്ററുകളില്‍ എത്തും. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയില്‍ വൻ ഹിറ്റായിരുന്നതിനാല്‍ ‘ദൃശ്യം 2’ല്‍ വലിയ പ്രതീക്ഷകളാണ് ബോളിവുഡിന്. ‘വിജയ് സാല്‍ഗോൻകറാ’യിട്ടാണ് ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ അഭിനയിക്കുന്നത്. ‘ദൃശ്യം 2’വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു.
Post Your Comments