
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഒരു ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ നടൻ കുഞ്ചാക്കോ ബോബൻ്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രകാശനം ചെയ്തു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ. ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
കെ.വി. അനിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കൂള്ളൂർ, ജയൻ ചേർത്തല, മാലാ പാർവ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവംബർ 23 മുതൽ പാലക്കാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ഈസ്റ്റ് കോസ്റ്റ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്. പത്താംവളവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് റാമാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – ജോൺ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ടിവിൻ കെ. വർഗീസ്, അലക്സ് ആയുർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം.
Post Your Comments