കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ അനുശ്രീയും വിഷ്ണുവും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുകയാണ്. പ്രണയിച്ചു വിവാഹിതരായവരാണിവർ. എന്നാൽ, കുഞ്ഞ് ജനിച്ചതിനു പിന്നാലെ തങ്ങൾക്കിടയിൽ പ്രേശ്നങ്ങൾ ഉണ്ടെന്നു വെളിപ്പെടുത്തി നടി അനുശ്രീ രംഗത്തെത്തി. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു. കിരണ്‍ ലക്കി എന്ന സുഹൃത്തിനൊപ്പം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് വിഷ്ണു പങ്കുവച്ചത്.
read also: മിസ്റ്റര്‍ തൃശൂര്‍ മത്സരത്തിലെ 35-ആം നമ്പറുകാരൻ !! മലയാളത്തിന്റെ പ്രിയ നടന്റെ ചിത്രം വൈറൽ
‘ആരാധകരെ ശാന്തരാകുവിന്‍. ശരിക്കും പറഞ്ഞാല്‍ ഇത്രയും ദിവസം ഒന്നിനെ കുറിച്ചും സംസാരിക്കേണ്ടെന്നാണ് കരുതിയത്. അതിന് കാരണംം പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്നുള്ള രീതിയില്‍ ഇരുന്നത് കൊണ്ടാണ്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.’ എന്നാണു പ്രമോ വീഡിയോയില്‍ വിഷ്ണു പറയുന്നത്.
‘വിഷ്ണു ചേട്ടാ പറയൂ, നിങ്ങളുടെ ഭാഗം വ്യക്തമാക്കൂ. സത്യങ്ങള്‍ പുറംലോകം അറിയട്ടെ’ എന്ന് തുടങ്ങിയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്
Post Your Comments