Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest NewsNEWS

അവനെ 70 കഷണങ്ങളായി മുറിക്കണം: ശ്രദ്ധ കൊലപാതകക്കേസിൽ രാം ഗോപാല്‍ വര്‍മ്മ

ഒരു ആത്മാവായി മടങ്ങിവന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ

 ദില്ലിയിൽ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അഫ്താബ് അമീൻ പൂനവല്ല എന്ന യുവാവ്   വനപ്രദേശത്ത് ഉപേക്ഷിച്ച വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.   ശ്രദ്ധ വാക്കർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ  പ്രതികരണവുമായി സംവിധായകൻ രാം ​ഗോപാൽ വർമ. നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങൾ തടയാൻ സാധിക്കില്ലെന്നും മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്.

‘മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം മരിച്ച ആൾ , ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ല. പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരി​ഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് എന്റെ അഭ്യർത്ഥന’- എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

read also: അച്ഛനെ കുറിച്ച്‌ കുത്തി കുത്തി ചോദിക്കരുത്, ഞാൻ സഹോദരിയാണെന്ന് ആ നടി പറയാറില്ല: തുറന്ന് പറഞ്ഞ് നടി അമൃത നായര്‍

മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലിയുണ്ടായിരുന്ന 26 കാരിയായ ശ്രദ്ധ  അഫ്താബുമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.  ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ   വഴക്കാണ്  കൊലപാതകത്തിന് കാരണം.

shortlink

Post Your Comments


Back to top button