GeneralLatest NewsNEWSTV Shows

അച്ഛനെ കുറിച്ച്‌ കുത്തി കുത്തി ചോദിക്കരുത്, ഞാൻ സഹോദരിയാണെന്ന് ആ നടി പറയാറില്ല: തുറന്ന് പറഞ്ഞ് നടി അമൃത നായര്‍

വ്ലോഗ് തുടങ്ങിയ അന്ന് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനെക്കുറിച്ച്‌.

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ താരമാണ് അമൃത നായര്‍. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിൽ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃത സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. ഒരു യുട്യൂബര്‍ കൂടിയാണ് താരം. തന്റെ സ്വകാര്യ വിശേഷങ്ങളും അഭിനയ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം അമൃത ഈ യുട്യൂബ് ചാനല്‍ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിത അമൃത തന്റെ യുട്യൂബ് ചാനലില്‍ പ്രേക്ഷകരുമായി സംവദിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യു ആന്റ് എയുടെ വീഡിയോ സോഷ്യല്‍‌മീഡിയയില്‍ വൈറലാകുന്നു. അമൃതയുടെ വീഡിയോകളില്‍ അച്ഛനെ കാണാത്തതിന്റെ കാരണം താരം പറയുന്നുണ്ട്.

read also: നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ‘യുട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം എന്ത് ചെയ്യുന്നു എന്നാണ് പലരുടേയും ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരോട് എനിക്ക് പറയാന്‍ ഇത്രമാത്രമാണുള്ളത്. യുട്യൂബ് നടത്തുന്നവര്‍ക്ക് അറിയാം എത്ര വരുമാനം അതില്‍ നിന്നും കിട്ടുമെന്ന്. എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നുവെങ്കില്‍ ഞാന്‍ വീട്ടില്‍ ഇരുന്നേനെ. നോര്‍മല്‍ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക.’

‘അനുജന്‍ ബി എസ്‌സി നഴ്സിങാണ് പഠിച്ചത്. വ്ലോഗ് തുടങ്ങിയ അന്ന് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അച്ഛനെക്കുറിച്ച്‌. ഞാന്‍ എന്റെ വീട്ടിലെ ഒട്ടുമിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന വ്യക്തിയാണ്. അപ്പോള്‍ ആ ഒരു വ്യക്തിയെ കുറിച്ച്‌ നമ്മള്‍ ഒന്നും പറയുന്നില്ല എങ്കില്‍ അതിന് പിന്നില്‍ തക്കതായ കാരണം ഉണ്ടാകുമല്ലോ. അതിലൊരു കാര്യമുണ്ടെന്ന് മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നൊള്ളൂ. ബാക്കിയൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അതിനെകുറിച്ച്‌ ഇനി ആരും കുത്തി കുത്തി ചോദിക്കണ്ട. അഭിനയത്തിലേക്ക് വരാന്‍ ആരും എന്നെ സഹായിച്ചിട്ടില്ല. ഓഡിഷന്‍ വഴിയാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തുന്നത്. എന്റെ വല്യച്ഛന്റെ മോള്‍ ഈ മേഖലയില്‍ അത്യാവശ്യം ഫേമസായ ഒരു നടിയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ അവളുടെ കസിന്‍ ആണെന്നോ, സിസ്റ്റര്‍ ആണെന്നോ എവിടെയും പറഞ്ഞിട്ടില്ല. കക്ഷി സിനിമയൊക്കെ ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ പേരൊന്നും ഞാന്‍ പറയുന്നില്ല’- അമൃത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button