
കരിക്ക് വെബ്സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. കോഴിക്കോട് വടകര സ്വദേശിനിയായ ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പ്രണയ വിവാഹമാണ് ഇരുവരുടേയും.
read also: 24 പുതുമുഖങ്ങളെ അണിനിരത്തി ‘ഹയ’ ഒരുങ്ങുന്നു
കരിക്ക് നിര്‍മിച്ച നിരവധി വെബ്സീരീസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അര്‍ജുന്‍ മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അർജുനാണ്.
Post Your Comments