CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല, മോശം സിനിമയെ വിജയിപ്പിക്കാനും’: ജൂഡ് ആന്തണി

കൊച്ചി: സിനിമ നല്ലതാണെങ്കില്‍ എഴുതി തോല്‍പ്പിക്കാനാകില്ലെന്നു സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജൂഡ് ആന്തണി. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടിപോലും സിനിമ പഠിച്ചിട്ടില്ല എന്നും ജൂഡ് ആന്തണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജൂഡ് ആന്തണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഞാന്‍ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that.’

സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്റെ പ്രതികരണം. ഒരു സിനിമ തുടങ്ങി ആദ്യ സീന്‍ കഴിയുമ്പോഴേ സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അഞ്ജലി മേനോൻ പറഞ്ഞു. വളരെ സീരിയസായ സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന ഫോറവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. സിനിമ എഡിറ്റിങ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button