മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. നടന്‍ മാത്രമല്ല മികച്ച ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ഗോപി തന്റെ ഭാര്യ രാധികയെ കുറിച്ച് ഒരു പരിപാടിയിൽ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നിങ്ങള്‍ ഇങ്ങനെ നില്‍ക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണെന്ന് അവതാരകന്‍ മിഥുന്‍ പറഞ്ഞു. അപ്പോൾ താരം നൽകിയ മറുപടി ഇങ്ങനെ..
‘അത് വലിയ ഒരു ഭാഗ്യമാണ്. എനിക്ക് തോന്നുന്നത് 89 ആദ്യം വെക്കേഷന്‍ എന്ന ഒരു സിനിമ അത് പൂര്‍ത്തിയാക്കാനോ തീയേറ്ററിലോ എത്തിക്കാനാകാത്ത സിനിമ ആയിരുന്നു. അതിന്റെ ലൊക്കേഷനില്‍ പാര്‍വതി ദൂരദര്‍ശനോ മറ്റോ ഒരു അഭിമുഖം എടുക്കാന്‍ വേണ്ടി വന്നിരുന്നു. അന്ന് ചോദിച്ചൊരു ചോദ്യമുണ്ട് സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന് അന്ന് ഞാന്‍ പറഞ്ഞ മറുപടിയാണ് ഈ നില്‍ക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവൊക്കെ ചൂടി തുളസിക്കതിരൊക്കെ വെച്ച് ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ഒരു പെണ്‍കുട്ടി അതൊക്കെയാണ് അന്ന് ഞാന്‍ പറഞ്ഞത്.’
read also: എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്, മറ്റാര് എന്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല’: പ്രിയ വാര്യര്‍
നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. രാധികാ മേഡം മുന്‍ജന്മപുണ്യം എന്നൊക്കെ പറയുന്നത് ഇതാണ് എന്നാണു ആരാധകർ കുറിക്കുന്നത്.
Post Your Comments