GeneralLatest NewsNEWSTV Shows

തുടര്‍ച്ചയായി ഹൃദയാഘാതം, ആന്തരിക രക്തസ്രാവം: നടി അതീവ ഗുരുതരാവസ്ഥയില്‍

ചൊവ്വാഴ്ച താരത്തിന് പലപ്രാവശ്യം ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍

തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് പ്രമുഖ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളി നടി ഐന്ദ്രില ശര്‍മ്മയാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

ചൊവ്വാഴ്ച താരത്തിന് പലപ്രാവശ്യം ഹൃദയാഘാതം ഉണ്ടായതായി കൊല്‍ക്കത്ത ആശുപത്രി അധികൃതര്‍ അറിയിച്ചു നവംബര്‍ ഒന്നിനാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഐന്ദ്രിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവള്‍ക്ക് ആന്തരിക രക്തസ്രാവം അനുഭവപ്പെടുകയും സര്‍ജറി നടത്തുകയും ചെയ്തിരുന്നു

read also: സംസാരിക്കാനോ ചെവി കേള്‍ക്കാനോ നടി അഭിനയയ്ക്ക് കഴിയില്ല: താരവും വിശാലും വിവാഹിതരാകുന്നു?‌

മുമ്പ് രണ്ട് തവണ അര്‍ബുദത്തെ ഐന്ദ്രില അതിജീവിച്ചിരുന്നു. ഐന്ദ്രിലയുടെ കാമുകനും നടനുമായ സബ്യസാചി ചൗധരി സോഷ്യല്‍ മീഡിയയില്‍ എല്ലാവരോടും ഐന്ദ്രിലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു അഭ്യർത്ഥിച്ചു.

shortlink

Post Your Comments


Back to top button