
കൊച്ചി: തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോണി ഹൈക്കോടതിയില്‍. പണം വാങ്ങിയ ശേഷം സ്റ്റേജ് ഷോകളിൽ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നൽകിയ കേസിനെതിരെയാണ് ഹർജി. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് ഷിയാസിന്റെ പരാതി. 2016ലാണ് കേസ് റജിസ്റ്റർ ചെയ്തത്.
വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് സണ്ണി ലിയോണിക്കെതിരെ ചുമത്തിയിട്ടുള്ളത്. സണ്ണി ലിയോണി ഒന്നാം പ്രതിയായ കേസിൽ സണ്ണി ലിയോണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജരുമാണ് മറ്റു പ്രതികൾ.
ഷറഫുദ്ദീൻ നായകനാകുന്ന ‘1744 വൈറ്റ് ആൾട്ടോ’: ട്രെയ്‌ലർ പുറത്ത്
പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയ്ക്ക് തൊട്ടു മുൻപായി സണ്ണി ലിയോണി പിന്മാറിയെന്നാണു ഷിയാസിന്റെ പരാതിയിൽ പറയുന്നു. കേസിൽ ചോദ്യംചെയ്യലിനു വിധേയരായ നടിയും മറ്റുള്ളവരും ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.
Post Your Comments