ആരാധകർ ഏറെയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. കഴിഞ്ഞ ദിവസം നടന്ന ടി 20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഭാഗമായി സംവിധായകൻ ഒമർ ലുലു നടത്തിയ ഒരു ബെറ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. കളിയിൽ പാകിസ്ഥാന്‍ ജയിക്കുമെന്നായിരുന്നു ഒമര്‍ അഭിപ്രായപ്പെട്ടത്.
‘പാക് ജയിക്കുമെന്ന് ഞാന്‍ പറയുന്നു. സ്പോര്‍ട്സ് മാന്‍ഷിപ്പും, രാജ്യസ്നേഹവും രണ്ടും രണ്ടാണ്. ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമന്‍റു ചെയ്യുന്നവരോട് നൂറ് വര്‍ഷത്തോളം നമ്മളെ അടിമകളാക്കി ഒരുപാട് രാജ്യസ്നേഹമുള്ള ധീരന്‍മാരെ കൊന്ന് തള്ളി. നമ്മുടെ സമ്ബത്ത് മുഴുവന്‍ കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്ബളം ഇല്ലാതെ വന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് പോയ ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്താന്‍ നമ്മളോട് ചെയ്തട്ടില്ല’-എന്നാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്രിക്കറ്റ് ഒരു കായികയിനമാണെന്നും പാകിസ്ഥാന്റെ തിരിച്ചുവരവ് ഗംഭീരമായിരുന്നെന്നും ഒമര്‍ പറഞ്ഞു.
read also: മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാ പോൾ
ഒമറിന്റെ പോസ്റ്റിനു താഴെ അനവധി ആളുകളാണ് പ്രാഖ്യാപനത്തെ എതിര്‍ത്തു കൊണ്ട് കമന്‍റു ചെയ്തതത്. അതിലൊരാൾ ‘പാകിസ്ഥാന്‍ തോല്‍ക്കും അഞ്ചു ലക്ഷം രൂപയ്ക്കു ബെറ്റിനുണ്ടോ’ എന്നു ഒമറിനോടു ചോദിച്ചു. ‘ഓക്കെ ഡണ്‍’ എന്നായിരുന്നു സംവിധായകന്റെ മറുപടി.
ഒടുവില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ ‘അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേ’യെന്ന ചോദ്യവുമായി ആരാധകർ സോഷ്യൽ മീഡിയ യിൽ ചർച്ച തുടങ്ങി. ഇപ്പോഴിതാ, ബെറ്റില്‍ ജയിച്ച നിഥിന്‍ നാരായണിനെ കാണാന്‍ ഒമര്‍ കോഴിക്കോട് എത്തിയിരിക്കുകയാണ്.
‘എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ’ എന്ന അടിക്കുറിപ്പോടെ ഒമര്‍ നിഥിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോ ‘ചെക്കെവിടെ ചെക്കന്‍ മാത്രമുളളല്ലോ’ എന്നാണ് പോസ്റ്റിനു താഴെയുളള ആരാധകരുടെ ചോദ്യം.
Post Your Comments