GeneralLatest NewsNEWSTollywood

ആദ്യം ചേട്ടന്‍, പിന്നാലെ അമ്മ, ഇപ്പോള്‍ അച്ഛനും: പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിൽ മഹേഷ് ബാബു

ജനുവരിയിലായിരുന്നു നടനും നിര്‍മാതാവുമായ രമേഷ് ബാബു കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ചത്

തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവിന് ഈ വര്‍ഷം കുടുംബത്തിലെ മൂന്നു പേരെയാണ് നഷ്ടപ്പെട്ടത്. ചേട്ടന്‍ രമേഷ് ബാബുവിനും അമ്മ ഇന്ദിരാദേവിക്കും പിന്നാലെ അച്ഛന്‍ കൃഷ്ണയും താരത്തെ വിട്ടുപോയി.

read also: മദനോത്സവത്തിൽ വരവറിയിച്ച്‌ ബാബു ആന്റണി

ഇന്ന് പുലര്‍ച്ചെയാണ് പ്രമുഖ നടൻ കൂടിയായ കൃഷ്ണയുടെ വേർപാട്. തന്റെ ജീവിതത്തിലെ റോള്‍ മോഡലായാണ് അച്ഛനെ മഹേഷ് കണ്ടിരുന്നത്. ‘ഒരു അച്ഛന്‍ എങ്ങനെയാണെന്ന് എന്നെ കാണിച്ചുതന്നത് നിങ്ങളാണ്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇപ്പോഴത്തെ ഞാനാകില്ലായിരുന്നു’ -എന്നാണ് കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ മഹേഷ് ബാബു കുറിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അമ്മ ഇന്ദിരാദേവിയുടെ മരണം. അതിനു മാസങ്ങൾക്ക് മുൻപായിരുന്നു സഹോദരന്‍ രമേഷ് ബാബുവിന്റെ വേര്‍പാട്. ജനുവരിയിലായിരുന്നു നടനും നിര്‍മാതാവുമായിരുന്ന രമേഷ് ബാബു കരള്‍രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ബാലതാരമായി സിനിമയില്‍ എത്തിയ രമേഷ് ബാബു നിരവധി സിനിമകളില്‍ നായകനായും വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button