GeneralLatest NewsMollywoodNEWS

ഞാനൊന്നും കലക്കിയിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം വിഷം കലക്കി കൊണ്ട് അനുകരിച്ച് ലക്ഷ്മി, വിമര്‍ശനം

കഷായം റെഡിയാക്കി വച്ചിട്ടുണ്ട്, ഉടനെ വീട്ടിലേക്ക് പോകരുത്

കാമുകി കൊടുത്ത വിഷം കഴിച്ച്‌ ഷാരോണ്‍ രാജെന്ന യുവാവ് കൊല്ലപ്പെട്ട സംഭവം പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. പാറശാലയിലെ ഈ കൊലപാതക സംഭവത്തിൽ പ്രതിയായ ഗ്രീഷ്മ, തെളിവെടുപ്പിനു കൊണ്ട് വന്നപ്പോൾ ചിരിയോടെ, ഭാവ വ്യത്യാസമില്ലാതെ നിൽക്കുന്നതും ട്രോളുകളായി മാറിയിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി മേനോന്‍ ഗ്രീഷ്മയെക്കുറിച്ച്‌ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

‘ഞാനൊന്നും അതില്‍ കലക്കിയിട്ടൊന്നും ഇല്ല. അതിനപ്പുറം എനിക്കൊന്നും അറിയില്ല. ഇവിടുന്ന് എന്തായാലും പോയിസണ്‍ ഒന്നും ആയിട്ടില്ല. അത് ഞാന്‍ ഉറപ്പിച്ച്‌ പറയാം’ എന്നൊക്കെ കരഞ്ഞ് കൊണ്ട് ഗ്രീഷ്മ പറയുന്ന രംഗം, വിഷം കലക്കി കൊണ്ട് അനുകരിക്കുന്നതാണ് ലക്ഷ്മി മേനോന്റെ വീഡിയോ. ഈ വീഡിയോയ്ക്ക് എതിരെ വ്യാപക കമന്റുകളാണ് വരുന്നത്.

read also: ആരോഗ്യനില മോശം: നടി സുമ ജയറാം ആശുപത്രിയിൽ

ഒരു തമാശയായി അവതരിപ്പിക്കാന്‍ പറ്റുന്ന വിഷയമല്ല ഷാരോണിന്റെ മരണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതുപോലൊരു ഗൗരവമായ വിഷയം തമാശയാക്കുമ്പോള്‍, മരിച്ചുപോയ ചെറുപ്പക്കാരന്റെ കുടുംബത്തെ കുറിച്ച്‌ കൂടെ ആലോചിക്കണം എന്ന് ചിലര്‍ പറയുന്നു.

ചിലർ രസകരമായ കമന്റുകളുമായും എത്തിയിട്ടുണ്ട്. ‘എമര്‍ജന്‍സിയായിട്ട് മിഥുന്‍ ചേട്ടന്റെ നമ്പര്‍ ഒന്ന് തരണം, കഷായം റെഡിയാക്കി വച്ചിട്ടുണ്ട്, ഉടനെ വീട്ടിലേക്ക് പോകരുത് എന്ന് പറയാന്‍ വേണ്ടിയാണ്’ എന്നും കലക്കി കൊടുത്ത് അവള്‍ക്ക് കൊല്ലാമെങ്കില്‍ അവളുടെ ഡയലോഗിനെ പരിഹസിക്കുന്നതില്‍ തെറ്റില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button