കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ്ങിൽ ബാബു ആന്റണി ജോയിൻ ചെയ്തു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനെതിരെ, വില്ലൻ കഥാപാത്രമാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് സിനിമാസ്വാദകർ. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്.
വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവച്ച ചിത്രത്തിലെ ‘കാണാ ദൂരത്താണോ’ എന്ന സോങ് ടീസറിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്.
‘എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ’ നിഥിനെ കാണാൻ നേരിട്ടെത്തി ഒമര്‍ ലുലു
കഥ- ഇ സന്തോഷ് കുമാർ, ഡിഓപി- ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ- ജെയ്കെ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, എഡിറ്റർ- വിവേക് ഹർഷൻ, സംഗീതം- ക്രിസ്റ്റോ സേവിയർ, ലിറിക്‌സ്- വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ- കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- ആർജി വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ- അഭിലാഷ് എംയു, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ- അറപ്പിരി വരയൻ, പിആർഓ- പ്രതീഷ് ശേഖർ.
Post Your Comments