GeneralLatest NewsMollywoodNEWS

ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കൂ: സുഹാസിനിയ്ക്ക് നേരെ വിമർശനം

തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട്.

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്നും ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നുമുള്ള നടി സുഹാസിനിയുടെ വാക്കുകൾ വിവാദത്തിൽ. ചെന്നൈയില്‍ നടന്ന പരിപാടിക്കിടെയാണ് ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സുഹാസിനി പ്രതികരിച്ചത്.

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണെന്നും ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നുമാണ് താരം പറഞ്ഞത്. തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാല്‍ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതല്‍ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാന്‍ തനിക്ക് ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്നാട്ടുകാരിയല്ലാതായിത്തീരില്ല’- സുഹാസിനി പറഞ്ഞു.

read also: ‘ഡബ്ല്യുസിസിയെ വിലയിരുത്താൻ ഞാൻ ആരുമല്ല, അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ല’: അമല പോൾ‌

അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണമെന്നും എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട്. അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. അതേസമയം സുഹാസിനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ക്ക് ഹിന്ദി അത്ര ഇഷ്ടമാണെങ്കില്‍ അവിടെ പോയി സിനിമയെടുക്കാനാണ് വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button