ചലച്ചിത്ര നിർമ്മാതാവ് സെയ്ം സാദിഖിന്റെ നിരൂപക പ്രശംസ നേടിയ ജോയ്ലാൻഡും 2023 ലെ ഓസ്കാറിലേക്കുള്ള പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രവേശനവും ചർച്ചയാകുന്നു. സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് പാകിസ്ഥാന്. സലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജോയ്ലാന്‍ഡ്. ഓഗസ്റ്റ് 17ന് ആയിരുന്നു ചിത്രത്തിന് പാക് സര്‍ക്കാര്‍ ജോയ്ലാന്ഡിന് പ്രദര്‍ശനാനുമതി നല്‍കിയത്.
‘വളരെ ആക്ഷേപകരവും’ ‘നിഷേധാത്മകവുമായ’ മെറ്റീരിയലിന്റെ പേരിലാണ് അധികാരികൾ ഓസ്കർ എൻട്രി നിരോധിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ നിരോധനത്തിനെതിരെ ശബ്ദമുയർത്തുകയും ‘തികച്ചും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും’ എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാനുള്ള കാരണമായി പറയുന്നത്.
ഒരു കുടുംബത്തിലെ ഇളയമകനായ നായകന് ഒരു ഡാന്‍സ് തിയേറ്ററില്‍ രഹസ്യമായി ചേരുന്നതും ട്രാന്‍സ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്ഥാനി ചിത്രമാണ് ജോയ്ലാന്‍ഡ്. മേളയിലെ ക്വീര്‍ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാന്‍ ചലച്ചിത്രമേളകളിലും ജോയ്ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.
Post Your Comments