ആഘോഷമായി മൈഥിലിയുടെ വളക്കാപ്പ് ചടങ്ങ്: ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില പ്രമുഖ നടിമാരിലൊരാളണ് മൈഥിലി. പാലേരി മാണിക്യം, എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നടി മലയാള സിനിമ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. ശേഷം, സോള്‍ട്ട് ആന്റ പെപ്പര്‍, മാറ്റിനി, മായാമോഹിനി, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം.

അതിന് ശേഷം അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തും താരം പങ്കുവച്ചിരുന്നു. തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു’-എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളക്കാപ്പ് നടത്തിയത്. വിവാഹത്തിനും മൈഥിലിയെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ഈ ചടങ്ങിലും താരത്തെ സുന്ദരിയാക്കിയത്. നിറവയറില്‍ പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും ധരിച്ച് ഒരു വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയത്. ചിത്രങ്ങള്‍ മൈഥിലി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മൈഥിലിയുടെ ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

 

Share
Leave a Comment