തമിഴ് നടന് ആര്.കെ എന്ന രാധാകൃഷ്ണന്റെ നന്ദമ്പാക്കം ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ മോഷണം. നവംബര്‍ 11നായിരുന്നു സംഭവം. 250 പവന് സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തിന് പിന്നില്‍ നടന്റെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് നേപ്പാള്‍ സ്വദേശിയായ രമേശനും കൂട്ടാളിയ്ക്കും വേണ്ടി പൊലീസ് തെരച്ചില്‍ തുടരുന്നു.
read also: ഒഴിഞ്ഞ വയറുമായാണ് പലദിവസങ്ങളിലും ഉറങ്ങാന്‍ കിടന്നിരുന്നത് : നടന് മിഥുന് ചക്രവര്‍ത്തി
യുവതി വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ അതിക്രമിച്ചെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവരുടെ കൈകാലുകള്‍ കെട്ടിയിടുകയും വായ പ്ലാസ്റ്ററുകൊണ്ട് ഒട്ടിച്ചുവയ്ക്കുകയും ചെയ്തു. ആഭരണങ്ങളും പണവും മോഷ്ടിച്ച സംഘം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടു. തുടർന്ന് സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സെക്യൂരിറ്റിയാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
Post Your Comments