CinemaLatest NewsNew ReleaseNEWS

കപ്പേളയുടെ തെലുങ്ക് റീമേക്കിൽ അനിഖയും അര്‍ജുന്‍ ദാസും: ‘ബുട്ട ബൊമ്മ’ റിലീസിനൊരുങ്ങുന്നു

അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ബുട്ട ബൊമ്മ’. 2020ല്‍ പുറത്തെത്തി പ്രേക്ഷകശ്രദ്ധ നേടിയ മലയാള ചിത്രം ‘കപ്പേള’യുടെ റീമേക്കാണിത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്‍റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്.

ഇപ്പോഴിതാ, ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിനൊരുങ്ങുകയാണ്. നടന്‍ മുഹമ്മദ് മുസ്‍തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. കൊവിഡിനു മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രമാണ്. അതിനാല്‍ത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുമ്പ് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു.

തുടർന്ന്, നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ചിത്രം ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

Read Also:- ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു: റിലീസിനൊരുങ്ങി ‘പത്ത് തല’

അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‌സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണിത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button