സിനിമയില്‍ 17 വര്‍ഷങ്ങള്‍: റോഷൻ ആന്‍ഡ്രൂസ് ചിത്രത്തിൽ നായകനായി ഷാഹിദ് കപൂർ

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്ന് റോഷൻ ആന്‍ഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു.

‘ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ബോബി സഞ്ജയ്യാണ് സിനിമയ്ക്കായി തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും എഴുതുന്നു. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കും’.

‘നവംബര്‍ 16നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്ത സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ജെണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി’.

Read Also:- ‘നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്ഥാൻ നമ്മളോട് ചെയ്തിട്ടില്ല’: ഒമർ ലുലു

‘വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്ലോപ്പുകളും ഉണ്ടായി. എന്നാല്‍, വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും’ റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു.

Share
Leave a Comment