![](/movie/wp-content/uploads/2022/11/vee.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്ന വീണ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന കാര്യം ആരാധകരെ അറിയിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ, മകന്റെ ആറാം പിറന്നാളിന് വീണ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
read also: റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു: നായകൻ ഷാഹിദ് കപൂർ
കുറിപ്പ് പൂർണ്ണ രൂപം,
ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി. 2016 November 11 , ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസമാണ്. അന്ന് മുതല്‍ ഈ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രേശ്നങ്ങളും വന്നപ്പോള്‍ അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ്.
നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നും നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം. അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്കുന്നു. നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ
Post Your Comments