CinemaGeneralLatest NewsNew ReleaseNEWS

ഭര്‍ത്താവ് മരണ വെപ്രാളത്തില്‍, ഫോട്ടോയെടുത്ത് സോണിയ: സംഭവം വെളിപ്പെടുത്തി സോണിയ

മലയാളികള്‍ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ നെഞ്ചേറ്റിയ താരമാണ് സോണിയ ശ്രീജിത്ത്. വിവാഹശേഷം അഭിനയം നിർത്തിയ സോണിയ അടുത്തിയെ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരണ വെപ്രാളത്തില്‍ വിളിച്ചപ്പോള്‍ ഫോട്ടോയെടുത്തൊരു കഥയുണ്ടല്ലോ എന്ന് എം.ജി ശ്രീകുമാർ ചോദിച്ചപ്പോള്‍ ആ കഥ സോണിയ പങ്കുവെക്കുന്നുണ്ട്.

‘ഞങ്ങളുടെ ഹണിമൂണ്‍ മാലിദ്വീപിലായിരുന്നു. രാവിലെ ആറരയൊക്കെയാകുമ്പോള്‍ ഞങ്ങള്‍ കയാക്കിംഗിന് പോകുമായിരുന്നു. ലൈഫ് ഗാര്‍ഡ്‌സൊന്നുമുണ്ടാകില്ല ആ സമയത്തില്‍. ആവേശത്തില്‍ പോകുന്നതാണ്. ഓണ്‍ റിസ്‌കില്‍ പോകണമെന്നാണ് അവര്‍ പറഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും ഞാന്‍ തലയും കുത്തി വീണതിനാല്‍ മാറി നിന്നു. ഏട്ടന്‍ പോയി വരാമെന്ന് പറഞ്ഞു പോയി. ക്യാമറ വെള്ളത്തിലാകണ്ട എന്ന് കരുതി ലോക്കറില്‍ വച്ചിരിക്കുകയായിരുന്നു.

ഏട്ടന്‍ കുറച്ചപ്പോഴേക്കും പോയപ്പോള്‍ കൈയ്യൊക്കെ കാണിക്കുന്നുണ്ട്. ഞാന്‍ കരുതി ക്യാമറയെടുക്കാനായിരിക്കുമെന്ന്. ഇപ്പോള്‍ വരാമെന്ന് ഞാന്‍ പറഞ്ഞു. ഏട്ടന്‍ വീണ്ടും കൈകാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ ലോക്കറില്‍ പോയി ക്യാമറയുമായി വന്നു. സത്യത്തില്‍ തിരയങ്ങോട്ടേക്കായത് കാരണം ഏട്ടന് തിരിച്ചു വരാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ അവരെ വിളിക്കൂവെന്ന് പറഞ്ഞതായിരുന്നു. ഭാഗ്യത്തിന് അവിടെയൊരു കയറില്‍ പിടുത്തം കിട്ടി, തിരിഞ്ഞു. ഞാന്‍ അപ്പോഴും ഫോട്ടോയെടുക്കുകയായിരുന്നു. വന്നതും നീയെന്ത് പണിയാണ് കാണിച്ചത്, ഞാന്‍ രക്ഷിക്കൂ രക്ഷിക്കൂവെന്നാണ് പറഞ്ഞതെന്ന് പറഞ്ഞു. ആ കയര്‍ കിട്ടിയത് കാരണം രക്ഷപ്പെട്ടതാണ്’, സോണിയ പറയുന്നു.

shortlink

Post Your Comments


Back to top button