ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. ഇതിനിടെ ഇരുവരും ബന്ധം വേര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഷൊയ്ബ് മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഇക്കാര്യം അറിയിച്ചത്.
“തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്-ദൈവത്തെ കണ്ടെത്താന്‍” എന്ന അടിക്കുറിപ്പോടെ സാനിയ മിര്‍സ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം പാക് നടിയായ ആയിഷ ഒമര്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മോഡലും പാകിസ്താനി നടിയുമായ ആയിഷ ഒമറാണ് സാനിയ-ഷുഹൈബ് വിഷയത്തിനിടെ ചര്‍ച്ചയാകുന്ന പുതിയ വ്യക്തിത്വം. സാനിയ മിര്‍സയെ ഷൊയ്ബ് വഞ്ചിച്ചുവെന്നും ഇതിന് കാരണം ആയിഷ ഒമര്‍ ആണെന്നുമാണ് പാകിസ്താനി മാദ്ധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗായികയായും അവതാരകയായും പാകിസ്താനില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളയാളാണ് ആയിഷ ഒമര്‍.
പാകിസ്താന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന് ആയിഷയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ട് 2021ല്‍ നടന്നിരുന്നു. ഒരു മാഗസീന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഇതിന് ശേഷം ആയിഷയുമായുള്ള ഷൊയ്ബിന്റെ സൗഹൃദം വളര്‍ന്നുവെന്നാണ് വിവരം. പാകിസ്താനില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്ന ആയിഷ ഒമര്‍. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരണമറിയിക്കാന്‍ ഷൊയ്ബും സാനിയയും തയ്യാറായിട്ടില്ല.
Post Your Comments