സിനിമാ പ്രേമികൾ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥയെന്തെന്ന് ഒരു പിടിയും ഇതുവരെ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഔദ്യോഗികമായി ചിത്രത്തിന്റെ സിനോപ്സിസ് പുറത്ത് വന്നിരിക്കുകയാണ്.
എൽ.ജെ.പിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രത്തിൻ്റെ സിനോപ്സിസ് ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
‘തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങളെല്ലാം നല്ലൊരു ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നു. ട്രൂപ്പിൻ്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിക്കുന്നു. ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവിൽ ജയിംസ് വിലയം പ്രാപിക്കുന്നു. അതിൽ ഉൾപ്പെട്ട രണ്ട് കുടുംബങ്ങൾക്കും അയാൾ സുന്ദരം ആയി ജീവിക്കുന്നത് കണ്ട് നിൽക്കാനേ കഴിയുന്നുള്ളൂ. ജയിംസിൻ്റെ ഉള്ളിൽ കുടികൊള്ളുന്നത് തൻ്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോൾ സുന്ദരം ആകെ ആശങ്കാകുലനാകുന്നു’, എന്നാണ് ഐഎഫ്എഫ്കെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ വിശദീകരണം.
തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിത്. അശോകന്, തമിഴ് നടി രമ്യ പാ
Post Your Comments