![](/movie/wp-content/uploads/2022/11/lena.jpg)
സോഷ്യല്‍ മീഡിയയിൽ സജീവമായ താരമാണ് ലെന. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു വീഡിയോ ആണ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് താരം റോഡിൽ കുടുങ്ങുകയായിരുന്നു. പിന്നീട്, ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറി കട്ടപ്പനയില്‍ എത്തിയ വിശേഷമാണ് താരം പങ്കുവച്ചത്.
read also: റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു: നായകൻ ഷാഹിദ് കപൂർ
കൊച്ചിയില്‍ നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്നു ലെന. കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൊക്കേഷനില്‍ എത്താന്‍ പെട്ടിയോട്ടോയുടെ സഹായം തേടിയിരിക്കുകയാണ് ലെന. കട്ടപ്പന – തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല.- എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച വീഡിയോ വൈറലാകുകയാണ്.
Post Your Comments