ചെറിയൊരു ഇടവേളക്ക് ശേഷം ചലച്ചിത്ര ലോകത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഹണി റോസ്. വൈശാഖ് – മോഹൻലാൽ ടീമിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണി റോസിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചു വരവാണ് ഹണി റോസ് നടത്തിയിരിക്കുന്നത്. ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ അടുത്ത കാലത്തായി ഹണി റോസ്റ്റിന്റെ നേരെ വലിയ തോതിലുള്ള ബോഡി ഷെയിമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്.
തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിങിനെതിരെ നിയമപരമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് താരം. ബോഡി ഷെയിമിങിന്റെ ഭയാനകമായ വേർഷനാണ് തനിക്കെതിരെ നടക്കുന്നതെന്ന് ഹണി റോസ് പറയുന്നു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നെറ്റിൽ സെർച്ച് ചെയ്തു നോക്കാറില്ല. ഇതിൽ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. തന്നോടുള്ളത് ബോഡി ഷെയിമിന്റെ എക്സ്ട്രീം ലെവലിലാണ് ഇപ്പോൾ ഉള്ളത്. ഇതൊക്കെ എഴുതുന്നവർ സ്വയം ചിന്തിക്കണം ഇത്രയും വേണമോ എന്ന്. ഒരു പോസിറ്റീവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതല്ലേ നല്ലത്. സമൂഹ മാധ്യമം ഉപയോഗിക്കുന്ന വളരെ കുറച്ചുപേർ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. തന്റെ കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ ഇങ്ങനെ ഒന്നും ചെയ്യുന്ന ആരുമില്ല. കമന്റ് ചെയ്യുന്ന പലരും ഫേക്ക് ആണ്. അവിടെയും ഇവിടെയും ഇരുന്നു കമന്റ് ഇടുന്നവരാണ് സമൂഹമാധ്യമത്തിൽ നിറയെ. ഇത് അവസാനിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് എങ്ങനെയാണെന്ന് മാത്രം അറിയില്ല. ട്രിവാൻഡ്രം ലോഡ്ജ് മുതൽ താൻ ഇത് കേൾക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പാന്റ് യൂസ് ചെയ്യുന്നു എന്നാണ് പറയുന്നത്. തനിക്ക് വളരെയധികം കംഫർട്ടബിൾ ആയതുകൊണ്ടാണ് താന്‍ അത് ധരിക്കുന്നത്’, ഹണി റോസ് പറയുന്നു.
Post Your Comments