GeneralLatest NewsMollywoodNEWS

ചന്ദ്രികയ്‌ക്ക് വരന്‍ ബിബീഷ് ബാലന്‍ : രണ്ടാമത്തെ മകളുടെ വിവാഹ നിശ്ചയം ഒന്നാമതായി നടത്താന്‍ തീരുമാനിച്ചു, പത്രപരസ്യം

തീരുമാനം പെട്ടെന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു

സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധനേടിയ താരമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രഖ്യാപനം പത്ര പരസ്യത്തിലൂടെ നടത്തിയിരിക്കുകയാണ് ബേസിൽ. വിവാഹ പത്രപരസ്യം പങ്കുവെച്ച്‌ കൊണ്ടാണ് പുതിയ സിനിമയെ കുറിച്ച്‌ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

read also: റോഡിൽ അപകടം, രക്ഷകരായത് പെട്ടിഓട്ടോക്കാരെന്നു ലെന : കട്ടപ്പനയിലെത്തിയപ്പോള്‍ വീണ്ടും കുടുങ്ങി താരം

‘ചില പ്രത്യേക സാഹചര്യങ്ങളാല്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹ നിശ്ചയം ഒന്നാമതായി നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വം അറിയിച്ചുകൊള്ളട്ടെ. തീരുമാനം പെട്ടെന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് പരസ്യത്തിലെ വാചകം. സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

പരസ്യത്തില്‍ ഉള്ളത് നിരഞ്ജന അനൂപും അഭിറാം രാധാകൃഷ്ണനുമാണ് ചന്ദ്രിക രവീന്ദ്രന്‍, ബിബീഷ് ബാലന്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button