മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആരാണ് ആ സിനിമാ താരം എന്ന് ചോദിച്ച് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതിനൊന്നും സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിട്ടില്ല.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ന് ഉച്ചക്ക് 12 മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു . നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ് .
Post Your Comments