GeneralLatest NewsMollywoodNEWSTollywood

മെയ് വഴക്കം അങ്ങനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ: ചിരഞ്ജീവിയോട് മോഹൻലാൽ ആരാധകർ

ചിരഞ്ജീവിയെ ട്രോളി മോഹൻലാൽ ആരാധകർ

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ‘ലൂസിഫർ’. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍രാജ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദര്‍’ എന്ന പേരിൽ ഒരുക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ ചിരഞ്ജീവി മലയാളം ലൂസിഫറിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി തന്നില്ലെന്നും തങ്ങള്‍ അത് അപ്ഗ്രേഡ് ചെയ്തു കൂടുതല്‍ ആകര്‍ഷകമാക്കിയെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. ഗോഡ്ഫാദര്‍ പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുമെന്നും നടൻ അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ സിനിമയുടെ ട്രെയ്‌ലറിലേ ചിരഞ്ജീവിയുടെയും മോഹൻലാലിന്റെയും രംഗങ്ങള്‍ താരതമ്യം ചെയ്യുകയാണ് ആരാധകർ.

read also: കശ്മീർ ഫയൽസിനു ശേഷം ‘ദി വാക്സിൻ വാർ’: സിനിമ പ്രഖ്യാപിച്ച് വിവേക് ​​അഗ്നിഹോത്രി

കാല് കൊണ്ടുള്ള മാസ് കിക്ക് സീൻ മോഹന്‍ലാലിന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ‘ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല’, ‘മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, എന്നിങ്ങനെയാണ് കമന്റുകള്‍.

നെറ്റ്ഫ്ളിക്‌സാണ് ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. നാളെ ചിത്രം തിയറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button