
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് മീര ജാസ്മിന്‍. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് മീര ജാസ്മിൻ നടത്തി. ഇപ്പോഴിതാ, തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിന്‍ പങ്കുവച്ച വാക്കുകൾ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീര്‍ന്നതിന് ശേഷം ഞാന്‍ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ ഞാന്‍ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീര്‍ന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തില്‍ കറക്‌ട് ചെയ്തു’
read also: മെയ് വഴക്കം അങ്ങനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ: ചിരഞ്ജീവിയോട് മോഹൻലാൽ ആരാധകർ
ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാന്‍ ഇമോഷണലാണ്. എന്നാല്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോള്‍ ചിന്തിക്കുന്നത് പോലെയല്ല ഞാന്‍ മുന്‍പ് ചിന്തിച്ചിരുന്നത്. മുന്‍പ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല’- മീര ജാസ്മിന്‍ പറഞ്ഞു
Post Your Comments