കൊച്ചി: വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തി തുടർന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. മീഡിയയിൽ ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താന്‍ നേരിടുന്ന ബോഡി ഷെയിമിംഗിനെ കുറിച്ച് ഹണി റോസ് തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നതെന്ന് താരം പറയുന്നു.
എനിക്ക് നാണം തോന്നി: എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് കട്ടിലിലെ രംഗങ്ങൾ അഭിനയിച്ചത് : അലൻസിയർ
‘സെര്‍ച്ച് ചെയ്തില്ലെങ്കില്‍ പോലും ഇതെല്ലാം താനെ മുന്നിലേയ്ക്ക് വരും. ബോഡി ഷെയിമിംഗിന്റെ എകസ്ട്രീം ലെവലാണ് ഇത്. ഒന്നും ചെയ്യാനില്ല. ഈ അടുത്ത് ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണ് അത്. അതിനാലാണ് യൂസ് ചെയ്യുന്നത്,’ ഹണി റോസ് വ്യക്തമാക്കി.
സര്‍ജറി ചെയ്ത് മാറിയതാണോ എന്ന് ചോദിക്കുന്നവരുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് ട്രിവാന്‍ഡ്രം ലോഡ്ജ് മുതല്‍ ഇത് കേള്‍ക്കുന്നുണ്ടെന്ന് ഹണി റോസ് മറുപടി പറഞ്ഞു. ‘ഇത്രയൊക്കെ വേണോ എന്ന് എഴുതുന്നവര്‍ തന്നെയാണ് ചിന്തിക്കേണ്ടത്. കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലത്? പറയുന്നവര്‍ പറയട്ടെ, ആസ്വദിക്കുന്നവര്‍ ആസ്വദിക്കട്ടെ,’ ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments