യുവതാരനിരയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് നമിത പ്രമോദ്. ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നമിതപറയുന്നു. എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്നും താരം വ്യക്തമാക്കി.
ഫ്ലാഷ് മൂവീസിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടത്.’- നമിത പറഞ്ഞു.
Post Your Comments