
തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടിയും നടൻ പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ, തന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
read also: നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ല: മീര ജാസ്മിന്
‘എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു. 2008-ലൊക്കെയായിരുന്നു ആ പ്രണയം. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.
ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും’ – അനുഷ്ക ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments