ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാസിക. തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില ഫാന്റസി അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചു. ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.
‘പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് സംഭവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്‌നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. രാവിലെ സാധാരണ പോലെ എഴുന്നേറ്റു. പക്ഷേ, ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു, ഇന്നലെ രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഭയങ്കര ഒരു മോശം സ്വപ്നം കണ്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച പെണ്ണ് വന്നു. എന്നിട്ട് എന്റെ കാലില്‍ കേറി പിടിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് തന്നെ ഞാന്‍ കണ്ടെന്ന്,’
read also: സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ: മഞ്ജു സുനിച്ചൻ
‘അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇനി അത് പ്രേതമാണോ, രണ്ടുപേര്‍ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്‌നം കണ്ടു. അതൊന്നും അറിയില്ല. അങ്ങനെ വന്നപ്പോള്‍ എന്തോ ഒരു നെഗറ്റീവിറ്റി ആ റൂമില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിറ്റേന്ന് ഞങ്ങള്‍ ആ റൂം മാറി. എന്നിട്ട് വേറെ ആളുകള്‍ക്ക് കൊടുത്തു. പക്ഷെ അവര്‍ക്ക് അങ്ങനെ ഒരു അനുഭവവും ഉണ്ടായില്ല. എന്തോ ഒരു പോസിറ്റീവ് ശക്തി ഉള്ളപോലെ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടെന്നാണ് കരുതുന്നത്,’- സ്വാസിക പറഞ്ഞു.
‘പിന്നെ ഈ സര്‍പ്പദോഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ പാമ്പിനെ സ്വപ്‍നം കണ്ടിട്ട് അത് മൈന്‍ഡ് ചെയ്യാതെ വിടുമ്പോള്‍ കുറെ പ്രശ്‌നങ്ങള്‍ വരുന്നു. അപകടങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ചര്‍മ്മ രോഗം വന്നിട്ടുണ്ട്. ആരോടെങ്കിലും പറയുമ്പോള്‍ അമ്പലത്തില്‍ സർപ്പത്തിന് നെയ്യും പാലും ഒക്കെ കൊടുക്കാന്‍ പറയും. അങ്ങനെ ഓരോ പ്രാര്‍ത്ഥനകള്‍ ഒക്കെ നടത്തുമ്പോള്‍ അത് മാറുന്നതായും തോന്നിയിട്ടുണ്ട്,’ സ്വാസിക പറഞ്ഞു.
Post Your Comments