ലൊക്കേഷനിലെ ആദ്യത്തെ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമായിരുന്നു: പൂനം ബജ്‌വ

ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് പൂനം ബജ്‌വ. അടുത്തിടെ കൂടുതലായി ഗ്ലാമര്‍ വേഷങ്ങള്‍ തേടി വന്നതു കൊണ്ട് പൂനം സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ഇടവേളയെടുത്തിയിരുന്നു. ‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന സിനിമയിലൂടെയാണ് പൂനം കോളിവുഡിലേക്ക് മടങ്ങിയെത്തിയത്. മെയിന്‍ നായിക അല്ലാതിരുന്നിട്ടും അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പൂനം.

‘കോളിവുഡില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചിരുന്നില്ല. സിനിമയുടെ തിരക്കഥയും താരങ്ങള്‍ ആരെന്നും അറിഞ്ഞപ്പോള്‍ തന്നെ നല്ലൊരു സിനിമയായിരിക്കുമെന്ന് തോന്നി. അതിന്റെ ഭാഗമാകണമെന്ന് കരുതിയാണ് ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്റേത് വളരെ ബോള്‍ഡായ, ടോം ബോയിഷ് ആയൊരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്. എന്റെ കഥാപാത്രത്തിന് ഇംപാക്ടുണ്ടാക്കാനുള്ളത്ര സീനുകള്‍ ഉണ്ടായിരുന്നു’.

‘നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് വെറുതെയായില്ല. രണ്ട് നായികമാര്‍ ഒരുമിച്ച് പോവില്ലെന്ന പൊതുബോധം തെറ്റാണ്. ഞാനും ഹന്‍സികയും വളരെ സ്നേഹത്തോടെയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഹന്‍സിക വളരെയധികം വിനയമുള്ള പെണ്‍കുട്ടിയാണെന്നും പൂനം പറയുന്നു. രവിയും കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമുള്ള നടനാണ്’.

Read Also:- ‌ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു

‘ക്രൂവിലെ മിക്ക ആളുകളെയും ഞാന്‍ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്. ആദ്യത്തെ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമായിരുന്നു. പാന്റ്സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു അത്’ പൂനം പറയുന്നു.

Share
Leave a Comment