കൊച്ചി: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം യൂറിൻ തെറാപ്പി ആണെന്ന് നടൻ കൊല്ലം തുളസി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, താൻ മാത്രമല്ല, പല പ്രമുഖരും യൂറിൻ തെറാപ്പി ചെയ്യുന്നുണ്ടെന്ന അദ്ദ്ദേഹത്തിന്റെ വാക്കുകൾ വിമർശനങ്ങൾക്ക് കാരണമാകുന്നു. മാസ്റ്റര്‍ ബിന്‍ എന്ന ചാനലില്‍ കൊല്ലം തുളസി നല്കിയ അഭിമുഖത്തിലാണ് യൂറിൻ തെറാപ്പിയുടെ നല്ല വശങ്ങളെ കുറിച്ച് കൊല്ലം തുളസി പറയുന്നത്. താന്‍ മാത്രമല്ല, മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ തെറാപ്പി ചെയ്യുന്നുണ്ട്. എന്നാല്‍ പുറത്ത് പറയാന്‍ അവര്‍ക്ക് മടിയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
‘ഞാൻ ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാന്‍ ഇപ്പോള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ശരീരത്തില്‍ ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയില്‍ എണ്ണയ്ക്കു പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. മറ്റുള്ളവര്‍ക്ക് ഇതുപോലൊക്കെ ആകുമോ എന്നറിയില്ല.പക്ഷേ എനിക്ക് ഇങ്ങനെയുള്ള ഗുണങ്ങള്‍ ഉണ്ടായി. ഞാന്‍ ആറ് മാസമായിട്ട് ഒരു തെറാപ്പി ചെയ്യുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിയും അവജ്ഞയും പുച്ഛവുമൊക്കെ തോന്നാം.
മൂത്രം ശുദ്ധമായ ജലമാണ്. ഇത് കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിക്കും. രോഗ നിവാരണത്തിനും നല്ലതാണ്. എനിക്ക് ആറു മാസം കൊണ്ട് നല്ല മാറ്റമുണ്ടായിട്ടുണ്ട്. സ്വന്തം തന്നെയാണ് കുടിക്കുന്നത്. അന്യന്റെ അല്ല, ഞാന്‍ എന്റെ കാലിന്റെ അസുഖം മാറ്റാന്‍ പഴയ മൂത്രം ബക്കറ്റില്‍ എടുത്ത് അതില്‍ കാലിട്ട് ഇരിക്കാറുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ട്. ഇത് നിങ്ങളെ പ്രേരിപ്പിക്കാന്‍ പറയുന്നതല്ല. എന്റെ അനുഭവമാണ് പറഞ്ഞത്. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ യൂറിൻ തെറാപ്പി കൊണ്ട് ഉണ്ടായിട്ടുണ്ട്’. കൊല്ലം തുളസി പറഞ്ഞു.
യൂറിൻ തെറാപ്പി അശാസ്ത്രീയമാണെന്ന വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് നടന്റെ ഈ പ്രസ്താവന. മുൻപ് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴും താരം ഇക്കാര്യം തന്നെ ആവർത്തിച്ചിരുന്നു.
‘എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാല്‍, മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി’, കൊല്ലം തുളസി പറയുന്നു.
സ്വന്തം മൂത്രം കുടിക്കുന്നതാണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണിൽ എഴുതുക. ഗാർഗിൾ ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു.
Post Your Comments