CinemaLatest NewsNEWS

‌ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു

മെ​ഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘ഗോഡ്‍ഫാദര്‍’ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ചിത്രം ഒക്ടോബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

​ഗോഡ്ഫാദർ നവംബർ 19ന് ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിന്റെ തെലുങ്ക് പേര് ബ്രഹ്‍മ തേജ റെഡ്ഡി എന്നാണ്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയാണ് എത്തിയത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണിത്.

കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.

Read Also:- കോമിക് എന്റര്‍ടെയ്നറുമായി തബുവും കരീനയും കൃതിയും: ‘ദ ക്ര്യൂ’ ഒരുങ്ങുന്നു

സൽമാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ലൂസിഫറില്‍ തനിക്ക് പൂര്‍ണ്ണ തൃപ്‍തി ഇല്ലെന്ന് പ്രമോഷനിടെ ചിരഞ്ജീവി പറഞ്ഞത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ടെന്നും ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദർ ഒരുക്കിയതെന്നും ചിരഞ്ജീവിപറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button