താനും ബാലയും ഡിവോഴ്‌സ് ആയിട്ടില്ലെന്ന് ഡോ. എലിസബത്ത് ഉദയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ കമന്റിന് മറുപടി നല്‍കിയാണ് എലിസബത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കടുംബ ജീവിതത്തില്‍ താന്‍ രണ്ടാമതും തോറ്റു പോയി എന്നാണ് ബാല പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതാരായത്. ബാലയുടെ വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അന്വേഷിച്ചും പ്രേക്ഷകര്‍ എത്തിയിരുന്നു.
വേര്‍പിരിയലിന് ശേഷമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായത്. തനിക്ക് വരുന്ന ആക്ഷേപ കമന്റുകള്‍ക്ക് മറുപടിയായി എലിസബത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ‘ബാലയുമായി ലീഗലി ഡിവോഴ്‌സായോ’ എന്ന ചോദ്യം വന്നത്.
‘എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല’ എന്നാണ് എലിസബത്തിന്റെ മറുപടി. നിരവധി കമന്റുകളും ലവ് ഇമോജികളുമായാണ് എലിസബത്തിന്റെ മറുപടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി തരാം എന്ന കുറിപ്പാണ് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
എലിസബത്തിന്റെ കുറിപ്പ്:
നെഗറ്റീവ് കമന്റ് ഒക്കെ ഇതിന് താഴെ ടൈപ്പ് ചെയ്‌തോ, എല്ലാം ഞാന്‍ വായിക്കാം, ഞാന്‍ വെറുതെ ഇരിക്കുകയാണ്. വര്‍ക്ക് ഉള്ള ടൈമില്‍ ചിലപ്പോള്‍ കണ്ടു എന്ന് വരില്ല. അതുകൊണ്ട് നിങ്ങളുടെ കമന്റ് വെയ്‌സ്റ്റ് ആയി പോകും. കുറച്ചു നേരം ഞാന്‍ ഇവിടെ ഉണ്ടാകും പറയുന്നതെല്ലാം വായിക്കുന്നതായിരിക്കും. പക്ഷെ പച്ചത്തെറി ആണെങ്കില്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
Post Your Comments